അഹമദ് അബ്ദുല്ല
സംസ്‌കാര സമ്പന്നത കൊണ്ടും പാരമ്പര്യ സമൃദ്ധി കൊണ്ടും സഞ്ചാരികളുടെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് ലക്ഷദ്വീപ്. 32 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ ദ്വീപില്‍ 70,000 ത്തോളം ജനങ്ങളാണ് താമസിക്കുന്നത്. അതും മുസ്ലിങ്ങള്‍. ലക്ഷദ്വീപിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറന്‍ നാടുകളില്‍ നിന്ന് കുടിയേറിവരായത് കൊണ്ട് തന്നെ അവര്‍ സംസാരിക്കുന്നത് മലയാളമാണ്. കൃഷിയിടവും മത്സ്യബന്ധനവുമാണ് പ്രധാന വരുമാനമാര്‍ഗം.
1950 രൂപീകൃതമായ ഈ കേന്ദ്ര പ്രദേശത്തിന്റെ ചുമതല അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ. സംസ്‌കാരം സമ്പന്നമായത് പോലെ തന്നെ സാക്ഷരതാനിരക്കില്‍ മറ്റു കേന്ദ്ര ഭരണപ്രദേശങ്ങളേക്കാളും മുന്നിലാണ് ലക്ഷദ്വീപിന്റെ സ്ഥാനം. പക്ഷേ ഇരുപതാം നൂറ്റാണ്ടിലാണ് വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ചതെന്ന്മാത്രം.
ചിത്രം പറയുന്ന ദ്വീപ്.
ലക്ഷദ്വീപിനെ ആദ്യമായി ചരിത്രത്തില്‍ അവതരിപ്പിച്ചത് ഗ്രീക്ക് സഞ്ചാരിയായിരുന്നു. അതിനുശേഷം ഏഴാം നൂറ്റാണ്ടില്‍ തന്നെ സജീവമായി ഇസ്ലാം മതത്തിന്റെ വ്യാപനം ദ്വീപിലും ആഞ്ഞുവീശി. അതോടെ അറബികള്‍ കച്ചവട ആവശ്യത്തിനായി ദ്വീപിലേക്ക് നിരന്തരം യാത്ര ചെയ്തു.
പതിനൊന്നാം നൂറ്റാണ്ടില്‍ കുലശേഖര രാജവംശത്തിനു അധീനതയിലായിരുന്നു ദ്വീപ് സമാനതകളില്ലാത്ത വികാസങ്ങള്‍ക്ക് സാക്ഷിയായി. അവരുടെ ഭരണ കാലത്തിന് ശേഷം കോലത്തിരി രാജാവ് ദ്വീപ് ഭരിച്ചു. ഈ രാജാവിന്റെ ഭരണകാലത്തായിരുന്നു വിശ്വവിഖ്യാതനായ പാശ്ചാത്യ ചരിത്രകാരന്മാര്‍ മാര്‍ക്കോ പോളോ ദീപ സഞ്ചരിക്കുകയും യാത്രാവിവരണത്തില്‍ 'സ്ത്രീ ദ്വീപെന്ന' തലക്കെട്ടില്‍ ദ്വീപിനെ വിശദീകരിച്ചതും. അങ്ങനെ 1498 ല്‍ പോര്‍ച്ചുഗീസുകാര്‍ ദ്വീപ് സഞ്ചരിച്ച് തങ്ങളുടെ കച്ചവട ആവശ്യത്തിനായി ഒരു കോട്ട കെട്ടുകയും ചെയതു. 1545ല്‍ ബീബികളുംഅവരുടെ ഭര്‍ത്താക്കന്മാരും ഭരിച്ച ദ്വീപ് പിന്നീട് 1780 ല്‍ ടിപ്പു സുല്‍ത്താന്റെ കരങ്ങളിലെത്തി. 1799 ലെ ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തില്‍ ടിപ്പു കൊല്ലപ്പെട്ടതോടെ ദ്വീപിന്റെ പൂര്‍ണ്ണവകാശം ബ്രിട്ടീഷുകാര്‍ക്ക് സ്വന്തമായി. പിന്നെ 1947 വരെ അവരുടെ പ്രതാപകാലം ആയിരുന്നു
സമൂഹമാധ്യമങ്ങളില്‍ ലക്ഷദ്വീപ് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹപ്രവര്‍ത്തകനായ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വര്‍ഗീയവല്‍കരണത്തിന്റെ ശ്രമങ്ങള്‍ക്കെതിരെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെലക്ഷദ്വീപിലെ വിദ്യാര്‍ത്ഥി സമൂഹം തുടങ്ങിവച്ച സമരമാണ് ഇന്ത്യന്‍ ജനത ഏറ്റെടുത്തത്.
എന്താണ് ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്നത്.. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി മുസ്ലീങ്ങള്‍ അധിവസിക്കുന്ന ലക്ഷദ്വീപിനെ മറ്റൊരു കാശ്മീര്‍ ആക്കാനുള്ള എല്ലാവിധ തന്ത്രങ്ങള്‍ മെനയുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം ചുമതല നല്‍കിയിരുന്ന പതിവ് രീതി ലംഘിച്ച് പ്രഫുല്‍ പട്ടേലിനെ ഏല്‍പ്പിച്ചത്.
പിന്നീടങ്ങോട്ട് അവിചാരിതമായി ലക്ഷദ്വീപില്‍ എന്തൊക്കെയോ പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് വന്നു.
അജണ്ടകളുടെ ലിസ്റ്റ്
/ആദ്യമായി പ്രഫുല്‍ പട്ടേലിന് ചെയ്ത് പൂജ്യം കൊവിഡ് കേസുള്ള ദ്വീപില്‍ പ്രോട്ടോകോള്‍ ലംഘിച്ചു. അതോടെ 66 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും മരണനിരക്ക് കൂടുകയും ചെയ്തു.
/ലക്ഷദ്വീപ് ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടത് ജയിലറകളില്ലാത്ത ദ്വീപെന്നാണ്. പക്ഷേ അതിനൊക്കെ തീറെഴുതി ഗുണ്ടാ ആക്ട് നിയമം കൊണ്ട് വരാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.
/മത്സ്യബന്ധനം ദ്വീപുകാരുടെ പ്രധാന വരുമാന മാര്‍ഗ്ഗമെന്ന് നന്നായി അറിയുന്ന പട്ടേല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അവരുടെ ഷെഡ്ഡുകള്‍ പൊളിച്ചുനീക്കി.
തീര്‍ന്നിട്ടില്ല ആരും ഇതുവരെ കേള്‍ക്കാത്ത വിചിത്ര നിയമം കൊണ്ടുവന്നു
/രണ്ട് കുട്ടികളുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അര്‍ഹതയില്ല
പിന്നെ അടിസ്ഥാന സൗകര്യത്തിന് സമരം ചെയ്ത നഴ്‌സുമാരെ അടിച്ചമര്‍ത്തുകയും, അംഗനവാടിയിലെ അധ്യാപകരെ കാരണം കൂടാതെ പിരിച്ചുവിടുകയും, പഞ്ചായത്ത് ഭരണ മേഖല കൂടുതല്‍ കടുപ്പിക്കുകയും ചെയ്തതോടെ നടപടികള്‍ വിജയകരമായ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ പ്രതിഷേധം ആളിക്കത്തിയത്.
സിപിഎമ്മിന്റെ എളമരം കരീം എംപി ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വലിക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചതോടെയാണ് ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സാംസ്‌കാരിക നായ്രും രാഷ്ട്രീയ നേതാക്കളും സാമുദായിക നേതാക്കളും രംഗത്തുവന്നതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. മലയാളസിനിമയുടെ യുവനായകന്‍ പ്രിഥ്വിരാജ് സുകുമാരന്‍ രംഗത്ത് വന്നതോടെ യുവാക്കള്‍ക്ക് ആവേശമായി.
ലക്ഷദ്വീപ്: കേന്ദ്രത്തിന്റേത് കപട നീക്കം
നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവും നിറഞ്ഞ അവരുടെ സാമൂഹിക അന്തരീക്ഷമാണ് സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനിരയാകുന്നത്. ഡീ ദ്വീപിലെ പാവപ്പെട്ട ജനങ്ങള്‍ ദിനേനയുള്ള വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി മുന്നോട്ടു പോകുമ്പോള്‍ 'ഫാസിസം' അവരുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു
അതുകൂടാതെ നില് ദിവസങ്ങള്‍ക്ക് മുമ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ലക്ഷദ്വീപിലെ എല്ലാ ഡയറി ഫാമുളും അടക്കാനുള്ള ഉത്തരവിട്ടിരിക്കുകയാണ്. ഇതിലൂടെ പ്രഫുല്‍ പട്ടേല്‍ ലക്ഷ്യം വെക്കുന്നത് ഗുജറാത്തിലെ കോര്‍പ്പറേറ്റ് കമ്പനിയായ അമുല്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സാധ്യതയരാണ്.
ആര്‍എസ്എസ് ചാനലായ സുദര്‍ശനന്‍ ന്യൂസ് വഴി സംപ്രേഷണം ചെയ്ത മുസ്ലിം വിദ്വേഷ പരിപാടി സ്‌പോണ്‍സര്‍ ചെയ്ത കമ്പനി കൂടിയാണ് അമുല്‍. അതോടെ രാജ്യം മുഴുവന്‍ അമുല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള നടപടികള്‍ പ്രതിഷേധക്കാര്‍ സ്വീകരിച്ചു.
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുന്നോട്ട് വരുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ജനാതിപത്യം മെല്ലെ മെല്ലെ മരിച്ച് കൊണ്ടിരിക്കുന്നതിന്റെ നേര്‍ചിത്രം.
Scribe newser 👍
ReplyDelete