ന്യൂനപക്ഷ ക്ഷേമപദ്ധതി; സത്യം മൂടിവെക്കരുത്.
വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി രൂപീകരിക്കപ്പെട്ട നിരവധി ക്ഷേമ പദ്ധതികളും കോര്‍പ്പറഷേനുകളുമുണ്ട്.
പരിവര്‍ത്തിത െ്രെകസ്തവ വിഭാഗ വികസന കോര്‍പ്പറേഷന്‍ സീറോ മലബാര്‍, സീറോ മലങ്കര , ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ സിറിയന്‍ , തുടങ്ങി മുന്നാക്ക െ്രെകസ്തവ വിഭാഗങ്ങള്‍ക്കും നായര്‍ നമ്പൂതിരി വിഭാഗങ്ങള്‍ക്കുമായി മുന്നാക്ക വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി എസ്.സി എസ്.ടി വകുപ്പുകള്‍ കോര്‍പ്പറേഷനുകള്‍ .
ഓരോ വിഭാഗത്തിലും ബന്ധപ്പെട്ട സാമൂഹ്യ വിഭാഗങ്ങള്‍ക്കല്ലാതെ അത്തരം കോര്‍പ്പറേഷനുകളിലോ വകുപ്പുകളിലോ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാറില്ല.
എന്നാല്‍ ഒരു മുസ്!ലിം കോര്‍പ്പറേഷനില്ല. ഉണ്ടായത് സച്ചാര്‍ കമ്മീഷന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ പാലൊളി കമ്മറ്റി ശിപാര്‍ശയില്‍ രൂപപ്പെട്ട ന്യൂനപക്ഷ സെല്‍ ആണ്. മുസ്!ലിം ശാക്തീകരണം ലക്ഷ്യം വെച്ച് പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമുള്ള ക്ഷേമ പദ്ധതികള്‍ അത് കൊണ്ട് തന്നെ മുസ്‌ലിംകള്‍ക്കുള്ളതാണ്.
പക്ഷേ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അത്തരം മുസ്!ലിം ശാക്തീകണ പദ്ധതികളില്‍ ആദ്യം വെള്ളം ചേര്‍ത്ത് 80 20 ശതമാനം എന്ന അനുപാതത്തില്‍ വന്നതെങ്ങനെയാണ്. എന്നിട്ടും മുസ്!ലിങ്ങള്‍ ആനുകൂല്യങ്ങളെല്ലാം തട്ടിയെടുക്കുന്നു എന്ന ആരോപണം എങ്ങനെയാണ് ഉയരുന്നത്.
വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് തുകയുടെ വ്യത്യാസം കൂടി പരിശോധിച്ചാല്‍ ആരോപണങ്ങളുടെ ദുര്‍ബലത കൂടുതല്‍ പ്രബലപ്പെടും.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സി.എച്ച് മുഹമ്മദ് കോയ
ഡിഗ്രി,പി.ജി സ്‌കോളര്‍ഷിപ്പ് : ?5,000 , ?6000 പ്രഫഷണല്‍ കോഴ്‌സ് : ?7000 അതേസമയം
സംസ്ഥാന മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ഡിഗ്രി,പി.ജി കോഴ്‌സുകള്‍ക്ക് ?6,000, ?10,000 പ്രഫഷണല്‍ കോഴ്‌സില്‍ : ?10000 മുതല്‍ ?50,000 വരെ നല്‍കി വരുന്നു. ഇതിന്റ നീതീകരണം സവര്‍ണ മേല്‍ കോയ്മയല്ലാതെ പിന്നെന്താണ് ?
മുസ്!ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട ക്ഷേമ പദ്ധതികള്‍ എങ്ങിനെ 80:20 ആയി ? പാലൊളി കമ്മറ്റി ശിപാര്‍ശ പ്രകാരം മുസ്!ലിം ക്ഷേമത്തിനായി രൂപപ്പെട്ട സംവിധാനത്തിന്റെ പേര് എങ്ങിനെ ന്യൂനപക്ഷ സെല്‍ എന്ന് ആയി ? കോച്ചിങ്ങ് സെന്റര്‍ ഫോര്‍ മുസ്!ലിം യൂത്ത് പിന്നെങ്ങനെ മൈനോറിറ്റി യൂത്ത് ആയി? ഇതൊന്നും ചോദിക്കരുത്. 80:20 കണക്കിലെ അക്കങ്ങളുടെ വ്യത്യാസംമാത്രമേ നോക്കാവൂ.
ദലിത് െ്രെകസ്തവരുടെ പിന്നാക്കാവസ്ഥ ഒരു വസ്തുതയാണ്. അത് പരിഹരിക്കപ്പെടേണ്ടതും അത് കൊണ്ട്തന്നെ നിബന്ധവുമാണ്. ദലിത് െ്രെകസ്തവര്‍ക്ക് വേണ്ടി പ്രത്യേക ക്ഷേമ പദ്ധതികള്‍ ഉണ്ടാവുകയാണ് വേണ്ടത്.
കേരളം ഒരു മുസ്‌ലിം വിരോധ, സാമുദായിക ധ്രുവീകരണ സംസ്ഥാനമാവുകയാണോ?
വര്‍ഗീയത ഇത്ര തിടം വെച്ച് വളര്‍ന്നിട്ടും വസ്തുത മറച്ചുവച്ച് അധികാരത്തുടര്‍ച്ചക്ക് എല്‍.ഡി.എഫ് നടത്തിയ മൗന പ്രീണനത്തിന് കേരളം കൊടുക്കേണ്ടി വരുന്ന വില എത്ര വലുതാണ് ! ഇതിനോട് യു.ഡി.എഫ് പുലര്‍ത്തുന്ന മൗനം എത്ര കപടമാണ്.
ധ്രുവീകരണം സൂഷ്ടിച്ച മുസ്!ലിം വിരുദ്ധതയുടെ പൊതുബോധവും മുന്‍വിധികളുമാണ് കോടതി വിധിയില്‍ പ്രതിഫലിച്ചത്. ഇനിയങ്കിലും ഗവണ്‍മെന്റ് ജനങ്ങളോട് സത്യം തുറന്ന് പറയണം. വിധിക്കെതിരെ അപ്പീലു പോകണം. കേരളത്തില്‍ സമീപകാലത്ത് വളര്‍ത്തിയെടുക്കുന്ന മുസ്‌ലിം വിരുദ്ധ പൊതുബോധം തടയിടുന്നതിനും കേരളത്തിന്റെ സൗഹൃദാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിനും മതേതര കേരളം ജാഗ്രത്താവണം.
മുസ്!ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി മാത്രം ആവിഷ്‌കരിച്ച പദ്ധതികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഏത് ഉദ്ദേശത്തിലാണോ ആരംഭിച്ചത് ആ ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ പദ്ധതികള്‍ തുടരണം. മറ്റ് വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുകയാണ് വേണ്ടത്.
ഹമീദ് വാണിയമ്പലം.