ഇനി അക്ഷരവര്‍ണങ്ങള്‍ തീര്‍ക്കാം; അറബി കലിഗ്രഫിയിലൂടെ. സ്‌ക്രൈബ് ഒരുക്കുന്നു; ഓണ്‍ലൈന്‍ അറബിക് കലിഗ്രഫി കോഴ്‌സ്. വിളിക്കുക: 9747295400 | 97467 52091 | 95260 92126

ഇന്ന് മുതൽ കർണാടകയിൽ കൂടുതൽ ലോക് ഡൗൺ ഇളവുകൾ

 കർണാടകയിൽ  ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്‌  ഇന്ന് തിങ്കളാഴ്ച മുതൽ  നിലവിൽവരും.



കേരളത്തിൽനിന്നുള്ളവർക്ക്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. 

 ഒരു ഡോസ്‌ വാക്‌സിനെങ്കിലും എടുത്തവർ,രണ്ട്‌ വയസ്സിന്‌ താഴെയുള്ള കുഞ്ഞുങ്ങൾ എന്നിവരൊഴികെ 72 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. രാജ്യത്ത്‌ 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്‌സിനേഷനില്ല. നിലവിൽ 18–45 പ്രായപരിധിയിൽ ഉള്ള മുൻഗണനക്കാർക്കാണ്  കൂടുതലും വാക്‌സിൻ നൽകുന്നത്‌.  ഇതോടെ യാത്രക്കാരിൽ ഏറിയപങ്കും ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കേണ്ടിവരും. ചെറിയ കുട്ടികളിൽനിന്ന്‌ സ്രവമെടുക്കുന്നത്‌ ശ്രമകരമായതിനാൽ കുടുംബ സമേതമുള്ള അത്യാവശ്യ യാത്രകൾപോലും ബുദ്ധിമുട്ടാകും. വ്യാപാരികളിൽ ഒരു ഡോസ്‌ വാക്‌സിൻ ലഭിക്കാത്തവരും ദുരിതത്തിലായി. 


ബാറുകളും ഹോട്ടലുകളും രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം. പൊതുഗതാഗതത്തിൽ മുഴുവൻ സീറ്റിലും യാത്രായാകാം. ഷോപ്പിങ് മാളുകളും ജിമ്മുകളും പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ പ്രാർഥനമാത്രം നടത്താം. പബ്ബുകൾ, സിനിമ തിയറ്ററുകൾ എന്നിവ തുറക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. വാരാന്ത്യ സമ്പൂർണ കർഫ്യൂ ഒഴിവാക്കി. രാത്രി ഒമ്പതുമുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യൂ ഉണ്ടാകും. അഞ്ചുശതമാനത്തിൽ കൂടുതൽ രോഗസ്ഥിരീകരണ നിരക്കുള്ളതിനാൽ കുടകിൽ നിലവിലുള്ള രണ്ടാംഘട്ട ഇളവുകൾ തുടരും.വിവാഹത്തിന്‌ നൂറുപേരും മരണാനന്തര ചടങ്ങുകളിൽ 20 പേരും പങ്കെടുക്കാം.

Post a Comment

Previous Post Next Post